Mon, 28 July 2025
ad

ADVERTISEMENT

Filter By Tag : Minister Bindu

ഹൃദയാഘാതം; മന്ത്രി ബിന്ദുവിന്‍റെ സുരക്ഷാ ഉദ്യോഗസ്ഥൻ മരിച്ചു

തൃ​ശൂ​ർ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ർ. ബി​ന്ദു​വി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു. തൃ​ശൂ​ർ നെ​ടു​പു​ഴ സ്വ​ദേ​ശി പി.​വി. സ​ന്ദേ​ശ് ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ര​ണം. പൊ​ന്നേം​മ്പാ​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ലി​ന്‍റെ​യും സോ​മ​വ​തി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജീ​ന.​എം.​വി മ​ക്ക​ൾ: ഋ​തു​പ​ർ​ണ്ണ, ഋ​തി​ഞ്ജ​യ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജീ​വ് (കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ്), പ​രേ​ത​നാ​യ സ​നി​ൽ. സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന്.

Up